important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

How to Transfer an Employee in SPARK



Step I

Go to Service Matters ->Transfer -> Generate Transfer Order.


 Select the designation and employee to be transferred. ഇവിടെ ട്രാന്‍ഫര്‍ ചെയ്യേണ്ട ജീവനക്കാരന്റെ ഇപ്പോഴത്തെ ശരിയായ designation കൃത്യമായി നല്‍കിയെങ്കില്‍ മാത്രമേ പേര് ഇടതു വശത്ത് കാണിക്കുകയുള്ളു. പേര് കണ്ടു കഴിഞ്ഞാല്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട വ്യക്തിയുടെ പേരിനു ഇടതു വശത്തുള്ള ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കണം. തുടര്‍ന്ന് Enter Transfer Detail ന് താഴെയുള്ള കോളങ്ങള്‍ പൂരിപ്പിക്കണം. Designation ന് നേരെ നല്‍കേണ്ടത് ഏത് Designation ലേക്കാണ് ട്രാന്‍സ്ഫര്‍ ആകുന്നത് എന്നാണ്. സാധാരണ ട്രാന്‍സ്ഫറുകളില്‍ ഇപ്പോഴുള്ള Designation തന്നെ നല്‍കിയാല്‍ മതിയാകും. ആവശ്യമായ വിവരങ്ങള്‍ നല്‍കി പ്രിന്റ് എടുക്കാവുന്നതാണ്. എന്റര്‍ ചെയ്ത വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം Confirm and Update Data എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Step II
Go to Service Matters-Transfer -> Relieve on Transfer.
ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ജീവനക്കാരനെ സെലക്ട് ചെയ്യുമ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തുന്നു.
 നേരത്തെ കൊടുത്ത Transfer Details ഈ പേജില്‍ ശരിയായിട്ടാണോ വന്നിട്ടുള്ളത് എന്ന് പരിശോധിക്കണം. Releiving Date, Releiving Order Number, Whether part salary to be processed എന്നിവ കൃത്യമായി നല്‍കണം. Relive ചെയ്യുന്ന സമയം വരെ ഇപ്പോഴത്തെ ഓഫീസിലും, ബാക്കി ദിവസങ്ങളില്‍ പുതിയ ഓഫീസിലുമായാണ് സാലറി പ്രോസസ് ചെയ്യേണ്ടതെങ്കില്‍ Whether part salary to be processed ന് നേരെ Yes എന്ന് നല്‍കണം. Future Date ല്‍ Pay Fix ചെയ്യേണ്ടതുണ്ടെങ്കില്‍ Pay Fixation(Future dated) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. റിലീവിങ് ഓര്‍ഡര്‍ പ്രിന്റ് എടുക്കാന്‍ Print Draft Order ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് Confirm and Update Date ക്ലിക്ക് ചെയ്ത് അപഡേറ്റ് ചെയ്യാം. Queries -> Employee Search വഴി Transfer Status പരിശോധിക്കാവുന്നതാണ്.
ജീവനക്കാരെ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തോക്കെ ? click here.....
Aided School ജീവനക്കാരെ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് വിവരിക്കുന്ന പോസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .....

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers