important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

E-Management of INSPIRE Award Scheme 2014-15


കട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യുന്ന വിധം വിവരിക്കുന്ന പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. Click Here...
DOWNLOAD

INSPIRE അവാര്‍ഡ് സംബന്ധിച്ച  കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നതാണ്
About INSPIRE Programme
Innovation in Science Pursuit for Inspired Research (INSPIRE) - സയന്‍സില്‍ മിടുക്കരാവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി കേന്ദ്ര ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക വിദ്യാ മന്ത്രാലയം രാജ്യത്ത് നടപ്പാക്കുന്ന പദ്ധതിയാണ് Innovation in Science Pursuit for Inspired Research (INSPIRE) Award.

INSPIRE Programme covers students in the age group 10 - 32 years, and has five components: INSPIRE Award (for 10 - 15 age group), INSPIRE Internship at a science camp with opportunity for interaction with global science leaders (for 16 - 17 age group), INSPIRE Scholarship for Higher Education (SHE) @ Rs 80000/ per year for continuing education at B.Sc. and M.Sc. levels (for 17-22 age group), INSPIRE Fellowship for doctoral research (for 22-27 age group) and INSPIRE faculty forassured career opportunity (for 27 - 32 age group)

The first component, viz INSPIRE Award, is implemented centrally through the States/UTs. Under this scheme, during the five year period, two students are selected from each middle and high school of the country for an INSPIRE Award of Rs.5000/- each for preparing a Science Project / Model. These awardees, who are students from classes 6th to 10th , then participate in a three tier competition: District, State and National Level. The projects exhibited are evaluated by a jury of experts. All the 28 states and 7 UTs are participating in the scheme. The scheme is continuing in the 12th Five Year Plan

പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ സ്കൂള്‍ തലത്തില്‍ കണ്ടെത്തേണ്ട ചുമതല അതാത് ഹെഡ്‌മാസ്റ്റര്‍മാര്‍ക്കാണ്. സ്കൂള്‍ തലത്തില്‍ കണ്ടെത്തുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ജില്ലാ തലത്തിലേക്ക് പരിഗണയ്ക്കായി അയക്കേണ്ടതാണ്. ജില്ലാതലത്തില്‍ ലഭിക്കുന്ന പേരുകള്‍ ജില്ലാ അധികാരികള്‍ സംസ്ഥാന തലത്തിലേക്കും, സംസ്ഥാന തല ലിസ്റ്റ് നാഷനല്‍ ലവലിലേക്കും അയക്കേണ്ടതാണ്. ഈ വര്‍ഷം മുതല്‍ INSPIRE അവാര്‍ഡിനായി സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്യലും കുട്ടികളുടെ ലിസ്റ്റ് സമര്‍പ്പിക്കലും തുടങ്ങിയ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ചെയ്യുന്നത്. അതിനാല്‍ കുട്ടികളുടെ പേരുകള്‍ സ്കൂള്‍ തലത്തില്‍ തന്നെ ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യേണ്ടതാണ്.

ഇതുവരെ രാജ്യമൊട്ടാകെ 9 ലക്ഷത്തോളം പേരെ ഇന്‍സ്പെയര്‍ അവാര്‍ഡിനായി തെരെഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 48% പെണ്‍കുട്ടികളും 25% SC/ST വിഭാഗത്തില്‍ പെട്ടവരാണ്.
What is E MIAS
സ്കൂളുകള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക, സ്കൂള്‍ തലത്തില്‍ തെരെഞ്ഞെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ജില്ലാ അധികാരികള്‍ക്ക് സമര്‍പ്പിക്കുക, ജില്ലാ അധികാരികള്‍ സംസ്ഥാന തലത്തിലേക്ക് വിവരങ്ങള്‍ കൈമാറുക, സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിന്നുള്ള അറിയിപ്പുകള്‍ സ്കൂളുകള്‍ക്ക്  ലഭ്യമാക്കുക. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ചെയ്യുന്നത്. സംസ്ഥാന തലത്തിലും രാജ്യമൊട്ടാകെയുമുള്ള ക്രോഡീകരണം വളരെ എളുപ്പത്തിലും വേഗത്തിലും സുതാര്യമായും ചെയ്തു തീര്‍ക്കാന്‍ E-MIAS കൊണ്ട് സാധിക്കുന്നു.

Salient Features of E-MIAS
  • പങ്കെടുക്കുന്ന സ്കൂളുകള്‍ക്ക് വെബ്സൈറ്റിലൂടെ തന്നെ സ്കൂള്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. 
  • സ്കൂളുകളില്‍ ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി ജില്ലാ അധികാരികള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. 
  • ജില്ലാ വിദ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്ടര്‍ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചശേഷം സംസ്ഥാന തല പരിഗണയ്ക്കായി ഓണ്‍ലൈനായി തന്നെ അയക്കാവുന്നതാണ്.
  • സ്കൂളുകളുടെ രജിസ്ട്രേഷന്‍, മേലധികാരികളില്‍ നിന്നുള്ള അറിയിപ്പുകള്‍, Utilisation Certificate, കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയൊക്കെ സോഫ്റ്റ്‌വെയറില്‍ നിന്നു തന്നെ ലഭിക്കുന്നതാണ്
മത്സരത്തില്‍പങ്കെടുക്കുന്ന സ്കൂള്‍ അധികാരികള്‍ ചെയ്യേണ്ടത്
പ്രധാനമായും 3 സ്റ്റെപ്പുകളാണ് സ്കൂളുകള്‍ക്ക് ചെയ്യാനുള്ളത്.  1. E-MIAS വെബ്സൈറ്റില്‍ സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്യല്‍. 2. സ്കൂളിന്റെ യൂസര്‍ നെയിം, പാസ്സ്‌വേഡ് എന്നിവ സെറ്റു ചെയ്യല്‍ 3. പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തല്‍.
ശ്രദ്ധിക്കേണ്ടത് :
  • ആദ്യമായി വെബ്സൈറ്റില്‍ കയറി സ്കൂള്‍ രജിസ്റ്റര്‍ ചെയ്യാന്‍ യൂസര്‍ നെയിം, പാസ്സ്‌വേഡ് എന്നിവ ആവശ്യമില്ല. 
  • സ്കൂള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ജില്ലാ തലത്തിലേക്ക് Forward ചെയ്യുകയാണ് വേണ്ടത്. 
  • സ്കൂള്‍ തലത്തില്‍ നിന്നും ഇങ്ങനെ ഫോര്‍വേഡ് ചെയ്യുന്ന അപേക്ഷകള്‍ ജില്ലാ തലത്തില്‍ നിന്നും ഡല്‍ഹി സെന്‍ട്രല്‍ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. 
  • ഈ സെന്‍ട്രല്‍ സെര്‍വറില്‍ നിന്നുമാണ് സ്കൂളുകള്‍ക്ക് യൂസര്‍ നെയിമും പാസ്സ്‌വേഡും അനുവദിച്ചു തരുന്നത്. 
  • സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന സ്കൂള്‍ ഇ മെയില്‍ വിലാസത്തിലേക്കാണ് യൂസര്‍ നെയിം , പാസ്സ്‌വേഡ് എന്നിവ അയച്ചു തരുന്നത്. അതിനാല്‍ നല്‍കുന്ന ഇ മെയില്‍ വിലാസം കൃത്യമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
  • സ്കൂളിനെ സംബന്ധിച്ചും കുട്ടികളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ജില്ലാ തലത്തിലേക്ക് Forward ചെയ്യുന്നതിനു മുമ്പ് തെറ്റില്ലെന്ന് ഉറപ്പു വരുത്തുക.
  • സ്കൂള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി യൂസര്‍ നെയിം, പാസ്സ്‌വേഡ് എന്നിവ ലഭിച്ചെങ്കില്‍ മാത്രമേ കൂട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ കഴിയൂ.
STEP 1 - E MIAS വെബ്സൈറ്റില്‍ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യല്‍
  • http://www.inspireawards-dst.gov.in/ എന്ന വെബ്സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യുക.
  • ഹോം പേജ് ഓപ്പണ്‍ ആകും. 
  • ഹോം പേജിന്റെ വലതു വശത്ത് മുകളില്‍ കാണുന്ന  School Authority എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
  • തുടര്‍ന്ന് വരുന്ന പേജിലെ For One Time Registration Click Here എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് വരുന്ന പേജിലെ ONLINE MODE - Click to Continue എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ഇപ്പോള്‍ വരുന്നത് Particulars of School എന്ന ഫോം പൂരിപ്പിക്കാനുള്ള പേജാണ്. ഈ പേജില്‍ സ്കൂളിനെ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള്‍ എന്റര്‍ ചെയ്യണം. എല്ലാം കൃത്യമായി എന്റര്‍ ചെയ്ത ശേഷം പേജിന്റെ താഴെ കാണുന്ന Save and Next ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ എത്തിച്ചേരുന്നത് Location Details എന്ന പേജില്‍ ആണ്. സ്കൂളിന്റേയും ഹെഡ്‌മാസ്റ്ററുടേയും വിവരങ്ങള്‍ ഈ പേജില്‍ എന്റര്‍ ചെയ്യുക. കൃത്യമായി എന്റര്‍ ചെയ്ത ശേഷം Save and Next ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് Brief about the school എന്ന അടുത്ത പേജിലേക്ക് എത്തിച്ചേരുന്നു.സ്കൂളിലെ ക്ലാസ്സുകള്‍ ഏതു മുതല്‍ ഏതു വരെ, കുട്ടികളുടെ എണ്ണം, അധ്യാപകരുടെ എണ്ണം, സയന്‍സ് അധ്യാപകരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളാണ് ഈ പേജില്‍ രേഖപ്പെടുത്തേണ്ടത്. ശരിയായി രേഖപ്പെടുത്തിയ ശേഷം പേജിന്റെ താഴെ കാണുന്ന Save and Next ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ Detail of Authorized person who who has filled the form എന്ന പേജാണ് കാണാന്‍ സാധിക്കുക. ഹെഡ്‌മാസ്റ്ററുടെ പേര്, ഉദ്യോഗപ്പേര്, മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഈ പേജില്‍ രേഖപ്പെടുത്തേണ്ടത്. ശരിയായി രേഖപ്പെടുത്തിയ ശേഷം പേജിന്റെ താഴെ കാണുന്ന Save and Next ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • സ്കൂളിനെ സംബന്ധിച്ച് നാം ഇതുവരെ നാല് പേജുകളിലായി  രേഖപ്പെടുത്തിയ മുഴുവന്‍ കാര്യങ്ങളും ഇപ്പോള്‍ ഒന്നിച്ച് കാണാവുന്നതാണ്. മാത്രമല്ല നേരത്തെ നല്‍കിയ ഡാറ്റയില്‍ ഏതെങ്കിലും തരത്തിലുള്ള  എഡിറ്റിങ് ആവശ്യമാണെങ്കില്‍ ഓരോ ഹെഡ്ഡിങിന്റേയും വലതു വശത്തു കാണുന്ന Edit ബട്ടണ്‍ ക്ലിക്ക് ചെയ്ത് എഡിറ്റു ചെയ്യാവുന്നതാണ്. അതോടൊപ്പം പേജിന്റെ ഏറ്റവും അടിയിലായി Forward for Approval എന്ന ബട്ടണ്‍ കാണാവുന്നതാണ്.
  •  എന്റര്‍ ചെയ്ത ഡാറ്റ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം Forward for Approval ബട്ടണ്‍ ക്ലിക്ക് ചെയ്യാം. 
  • Forward for Approval ബട്ടണ്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞതിനു ശേഷം പേജിന്റെ ഏറ്റവും താഴെ കാണുന്ന Generate Acknowledgement എന്ന ബട്ടണില്‍‍ ക്ലിക്ക് ചെയ്ത് Acknowledgement ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. നമ്മുടെ അപേക്ഷയുടെ Application ID ഈ Acknowledgement ല്‍ ലഭ്യമായിരിക്കും.  സ്കൂള്‍ രജിസ്ട്രേഷനു വേണ്ടി  നാം സമര്‍പ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ Application ID ആവശ്യമായി വരും.
Re Submission of OTR  (If request for OTR rejected/returned by District Authority ,and wishes to resubmit request after rectification of defects.)
 ഏതെങ്കിലും കാരണം കൊണ്ട് സ്കൂള്‍ രജിസ്ട്രേഷനുള്ള അപേക്ഷ  District Authority നിരസിച്ചാല്‍ അപേക്ഷയിലെ തെറ്റുകള്‍ പരിഹരിച്ചു കൊണ്ട് Re Submit ചെയ്യാവുന്നതാണ്. Re Submit ചെയ്യാനുള്ള സ്റ്റെപ്പുകള്‍ താഴെ പറയുന്നു.
  • http://www.inspireawards-dst.gov.in/UserP/index.aspx എന്ന E-MIAS വെബ്സൈറ്റില്‍ പ്രവേശിക്കുക.  
  • School Authority എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.   
  • For Resubmission of OTR/Submission of saved file - Click Here.എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.  
  • Application  Type , School Authority എന്ന് സെലക്ട് ചെയ്യുക. 
  • Application Number, Captcha Code എന്നിവ നല്‍കി Search ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • അപ്പോള്‍ പേജിന്റെ താഴെ സ്കൂളിന്റെയും ഹെഡ്‍‌മാസ്റ്ററുടേയും പേരുകള്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് കാണാം. ലിസ്റ്റിന്റെ വലതു വശത്തുള്ള View ബട്ടണില്‍ ക്ലിക്ക് ചെയ്ത് Edit പേജിലേക്ക് പോകാവുന്നതാണ്.
പാസ്സ്‌വേഡ് മറന്നു പോയാല്‍ ചെയ്യേണ്ടത് 
  • http://www.inspireawards-dst.gov.in/UserP/index.aspx എന്ന E-MIAS വെബ്സൈറ്റില്‍ പ്രവേശിക്കുക.
  • School Authority എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  •  To Login Click Here എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • Applicatiion ID , Captcha Code എന്നിവ നല്‍കി Get Password എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ സമയത്ത് നിങ്ങള്‍ നല്‍കിയ ഇ  മെയിലിലേക്ക് പുതിയ ഒരു URL അയച്ചു തരുന്നതാണ്. (ഇ  മെയിലിലെ Spam ഫോള്‍ഡറിലായിരിക്കും ചിലപ്പോള്‍ ലിങ്ക് കാണുക) പ്രസ്തുത ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ User ID, പുതിയ പാസ്സ്‌വേഡ്, Captche code എന്നിവ ടൈപ്പ് ചെയ്യാനുള്ള പേജ് വരുന്നതാണ്. ഈ ബോക്സുകളില്‍ ശരിയായ കാര്യങ്ങളില്‍ എന്റര്‍ ചെയ്ത് പുതിയ പാസ്സ് വേഡ് ക്രിയേറ്റ് ചെയ്യാവുന്നതാണ്. പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെല്ലാം ഇവിടേയും പാലിക്കണം.
  • Application ID കിട്ടാന്‍ വേണ്ടി Acknowledgement ല്‍ നോക്കുക.


 സ്കൂള്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ താഴെ കാണുന്ന കാര്യങ്ങളാണ് എന്റര്‍ ചെയ്യേണ്ടത്
Particulars of School
State :   
Revenue district:   
Education district:  (എഡ്യുക്കേഷനല്‍ ഡിസ്ട്രിക്ട് ടൈപ്പ് ചെയ്യുക) 
Name of the school :   
School code : (School Code Unification ന് ശേഷമുള്ള കോഡ് നല്‍കുക)  
Complete postal address of the school :   
Revenue sub district (tehsil / taluka / block etc.):   (താലൂക്ക് സെലക്ട് ചെയ്യുക)
Pin code:   
Official Phone of School :   
FAX no, if any :    -
E-mail Address of School Authorized officer * : (സ്കൂളിന്റെ ഇമെയില്‍ അഡ്രസ്സ് )  
Web address :   
Mobile Number of School Authorized officer * :   
Remarks :   

School Geographic Location
Whether located in rural / semi-urban / urban area*:   
Category of the school *:  (Govt/Aided/Unaided ഇവയില്‍ ഒന്ന് നല്‍കുക) 
Level of school *:   
Name of Incumbent Headmistress / Headmaster / Principal (School incharge)*: (ഹെഡ്‌മാസ്റ്ററുടെ പേര് നല്‍കുക)  

Brief About the School
Classes *:
Total no. of students in the school :
Out of above, total no. of students in classes 6th-10th:
Total no of teachers (all classes) :
Total science teachers :

School In-charge Details
(Authorized person who has filled the form)    
Name : (ഹെഡ്‌മാസ്റ്ററുടെ പേര് നല്‍കുക)
Designation :
Mobile Number: (ഹെഡ്‌മാസ്റ്ററുടെ മൊബൈല്‍ നമ്പര്‍ നല്‍കുക)

കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യുന്ന വിധം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ പോസ്റ്റിനെ പറ്റിയുള്ള സംശയങ്ങളും അഭിപ്രായങ്ങളും താഴെ കമന്റുകളായി രേഖപ്പെടുത്തുമല്ലോ.

1 comment:

  1. പോസ്റ്റ് വളരെ ഉപകാരപ്പെട്ടു.നന്ദി.അപ്ഡേറ്റിനായികാത്തിരിക്കുന്നു

    ReplyDelete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers