important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

INCENTIVES TO SC/ST GIRLS 2014-15

 കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് INCENTIVES TO SC/ST GIRLS ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. സ്കോളര്‍ഷിപ്പിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.
  1. മാര്‍ച്ച് 4 മൂതല്‍ മാര്‍ച്ച് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  2. സര്‍ക്കാര്‍ എയിഡഡ് സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നതും 31-03-2014 ല്‍ 16 വയസ്സ് തികയാത്തതും അവിവാഹിതകളുമായവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. 
  3. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് അര്‍ഹരായ ഓരോ വിദ്യാര്‍ത്ഥിയുടേയും പേരില്‍ സ്ഥിര നിക്ഷേപമായി 3000 രൂപ നിക്ഷേപിക്കുന്നതും പത്താം തരം വിജയിക്കുകയും 18 വയസ്സ് പൂര്‍ത്തിയാകുകയും ചെയ്യുന്നവര്‍ക്ക് തുകയും പലിശയും ചേര്‍ന്ന തുക ബാങ്കില്‍ നിന്നും ലഭിക്കുന്നതാണ്.
  4.  കോര്‍ ബാങ്കിങ് സൗകര്യമുള്ള ഏതെങ്കിലും ബാങ്കില്‍ വിദ്യാര്‍ത്ഥിനിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് എടുക്കേണ്ടതാണ്.
  5. ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചിന്റെ പേര്, IFSC കോഡ്, ആധാര്‍ നമ്പര്‍, എന്നിവ ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കണം. 
  6. അതാത് സ്കൂളുകളില്‍ നിന്നുമാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. 
  7. ഓണ്‍ലൈന്‍ സൈറ്റില്‍ പ്രവേശിക്കുന്നതിനായി സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്സ്‌വേഡും ഉപയോഗിക്കാം.
  8. നിര്‍ദ്ദേശിച്ച തിയതിക്കകം ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അതാത് ഹെഡ്‌മാസ്റ്റര്‍മാര്‍ക്ക് ആയിരിക്കും. 
  9. അര്‍ഹരായ കുട്ടികളുടെ പാസ്ബുക്കിന്റെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള പേജിന്റെ പകര്‍പ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വാങ്ങി സൂക്ഷിക്കേണ്ടതാണ്. 
  10. കോ ഓപ്പറേറ്റീവ് ബാങ്ക്/സൊസൈറ്റികളില്‍ അക്കൗണ്ട് തുറക്കാന്‍ പാടില്ല. 
  11. അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക
  12. Incentives to Girls Scholarship ൽ അർഹരായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നത് Sampoorna ൽ Entry നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് . അതിനാൽ വിദ്യാർത്ഥികളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും Sampoorna ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും Incentives to Girls scholarship ലെ 'Eligible Students' മെനുവിൽ ഉണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. എന്നാൽ മാത്രമേ വിദ്യാർത്ഥികളുടെ List PRINT എടുക്കാൻ സാധിക്കുകയുള്ളൂ.
ഇവിടെ കാണിച്ചിരിക്കുന്നതാണ് ഓണ്‍ലൈന്‍വെബ്സൈറ്റിന്റെ ഹോം പേജ്. Home മെനുവില്‍ സ്കൂളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ ലഭിക്കും. Incentives ന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് sync students എന്ന പേജില്‍ ക്ലിക്ക് ചെയ്യുക.Eligible students എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അര്‍ഹരായ മുഴുവന്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
കുട്ടികളുടെ വിവരങ്ങള്‍ കാണിച്ചിരിക്കുന്ന പേജ് ഇവിടെ കൊടുത്തിരിക്കുന്നു. ഈ പേജില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ സമ്പൂര്‍ണ്ണയിലാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. ആ മാറ്റങ്ങള്‍ സ്കോളര്‍ഷിപ്പ് സൈറ്റിലും വരണമെന്നുണ്ടെങ്കില്‍ sync students എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.
 

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers