important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Inkskape

കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നതിന് പൊതുവെ രണ്ട് സങ്കേതങ്ങളാണ് ഉപയോഗിക്കുന്നത്. വെക്ടര്‍ ഇമേജ് ,റാസ്റ്റര്‍ ഇമേജ് എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. ജിമ്പ്, ഫോട്ടോഷോപ്പ് എന്നീ സേഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വെക്ടര്‍ ചിത്രങ്ങളാണ്. ഡിജിറ്റല്‍ ക്യാമറകളില്‍ നിന്നും ലഭിക്കന്ന ചിത്രങ്ങളും റാസ്റ്റര്‍ ചിത്രങ്ങളാണ്. ഇങ്ക്സ്കേപ്പ്, കോറല്‍ ഡ്രോ തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വെക്ടര്‍ ഇമേജുകളാണ്. റാസ്റ്റര്‍ ഇമേജുകളെ അപേക്ഷിച്ച് വെക്ടര്‍ ഇമേജുകള്‍ വലുതാക്കുമ്പോള്‍ വ്യക്തത കുറയുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ലിനക്സില്‍ ലഭ്യമായ വെക്ടര്‍ ഇമേജ് സോഫ്റ്റ്‌വെയറാണ് Inkscape.
അഡോബി ഇല്ലസ്ട്രേറ്റര്, കോറല്‍ ഡ്രോ എന്നിവയ്ക്ക് പകരം വെക്കാവുന്ന നല്ല ഒരു വെക്ടര്‍ ഇമേജ് സോഫ്റ്റ്‌വെയറാണ് Inkscape. Ink Landscape എന്നീ പദങ്ങള്‍ ചേര്‍ത്താണ് Inkscape എന്ന പേര് വന്നിട്ടുള്ളത്. വിന്‍ഡോസ്, ലിനക്സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്ന Inkscape വെര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ക്കും മാസികകള്‍ക്കും മനോഹരമായ ഫോണ്ട് ഇഫക്ടുകള്‍ നല്‍കുന്നതിനും പുറംചട്ട തയ്യാറാക്കുന്നതിനും Inkscape പ്രയോജനപ്പെടുത്താം.  ഇങ്ക്സ്കേപ്പിന്റെ ഡീഫാള്‍ട്ട് ആയിട്ടുള്ള ഫയല്‍ ഫോര്‍മാറ്റ് SVG ( Scalable Vector Image)എന്നതാണ്. www.inkscape.org എന്ന വെബ്സൈറ്റില്‍ നിന്നും Inkscapeന്റെ വിന്‍ഡോസ് വെര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ Inkscape സോഫ്റ്റ‌വെയര്‍ ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇതിനായി ടെര്‍മിനല്‍ വിന്‍ഡോ തുറന്ന് sudo apt-get install inkscape എന്ന കമാന്റ് ടൈപ്പ് ചെയ്ത് നല്‍കുക. റൂട്ട് പാസ്‌വേഡ് ചോദിക്കുകയാണെങ്കില്‍ അത് നല്‍കുക. Inkscape ഇന്‍സ്റ്റാള്‍ ആകുന്നതു കാണാം. ഇതു കൂടാതെ ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
Command Bar, Snap Control Bar, Tool Box, Tool Control Bar എന്നിങ്ങനെ 4 ടൂള്‍ ബാറുകള്‍ Inkscape ല്‍ കാണാവുന്നതാണ്. ഇതു കൂടാതെ കളറുകള്‍ സെലക്ട് ചെയ്യുന്നതിന് ഒരു കളര്‍ പാലറ്റും ലഭ്യമാണ്. www.openclipart.org എന്ന വെബസൈറ്റില്‍ ധാരാളം svg ഫയലുകളുണ്ട്. ഇവ ഡൗണ്‍ലോഡ് ചെയ്തെടുത്ത് പരിശീലിക്കാവുന്നതാണ്

Followers