important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Text Book Indent 2017-18


2017-18 വര്‍ഷത്തെ Text Book Indent നടത്തേണ്ടതെങ്ങനെയെന്ന് വിവരിക്കുന്ന പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്.

ഡാറ്റ എന്റര്‍ ചെയ്യുന്നതിനു മുമ്പ് താഴെ കാണിച്ചിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
  • കണ്‍ഫേം ചെയ്തതിനു ശേഷം തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ അതാത് എ ഇ ഒ ഓഫീസുമായി ബന്ധപ്പെടുക 
  • ഹെഡ്‌മാസ്റ്ററുടെ പേര് തെറ്റായിട്ടാണ് കാണിച്ചിരിക്കുന്നതെങ്കില്‍ സമ്പൂര്‍ണ്ണയില്‍ അപ്‌ഡേറ്റ് ചെയ്യുക
  • ഓരോ ക്ലാസിന്റേയും താഴെ കാണിച്ചിരിക്കുന്ന കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്തെങ്കില്‍ മാത്രമേ ഡാറ്റ സേവ് ആവുകയുള്ളൂ
  • യൂസര്‍ നെയിം പാസ്‌വേഡ് എന്നിവ സമ്പൂര്‍ണ്ണയുടേത് തന്നെ ഉപയോഗിക്കുക
  • റിപ്പോര്‍ട്ട് പ്രിന്റ് എടുത്ത് എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്
  • 2016-17 അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസത്തെ കണക്കാണ് സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

Step 1
http://103.251.43.155/tb_distribution/textbook2017/ എന്നതാണ് വെബ് സൈറ്റ്
മേല്‍വിലാസം. ഇവിടെ ക്ലിക്ക് ചെയ്ത് ഈ വെബ്സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്. സമ്പൂര്‍ണ്ണ യുസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. തുടര്‍ന്നു കാണുന്ന പേജാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
Step 2
സ്കൂള്‍‌ സൊസൈറ്റി സെലക്ട് ചെയ്യുകയാണ് ഇനി വെണ്ടത്. സൊസൈറ്റിയുടെ പേര് ശരിയായതാണെങ്കില്‍ Confirm ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. പുതിയ സൊസൈറ്റിയാണെങ്കില്‍ പേജിന്റെ താഴെ തന്നിരിക്കുന്ന ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്നും സൊസൈറ്റിയുടെ പേര് സെലക്ട് ചെയ്ത് സേവ് ചെയ്യണം.
Step 3 ബുക്കുകളുടെ എണ്ണം ചേര്‍ക്കല്‍
ബുക്കുകളുടെ എണ്ണം ചേര്‍ക്കുന്നതിനായി താഴെ തന്നിരിക്കുന്ന ക്രമം പരിശോധിക്കുക
  • Select Standard എന്നതിനു താഴെ  ക്ലാസ്  സെലക്ട് ചെയ്യുക.
  • Select Medium   എന്നതിനു താഴെ  Medium   സെലക്ട് ചെയ്യുക. Medium മലയാളം എന്ന് സെലക്ട് ചെയ്ത് Submit ക്ലിക്ക് ചെയ്താല്‍ പരിസരപഠനം, ഗണിതം തുടങ്ങിയ വിഷയങ്ങളുടെ ബുക്കുകളുടെ എണ്ണം നല്‍കാനുള്ള പേജ് കാണാം.
  •  മൂന്ന് വാള്യങ്ങളുള്ള ബുക്കുകളുടെ കോളങ്ങളിലും കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്യേണ്ടതാണ്. 
  • അതേപോലെ മലയാളം ഇംഗ്ലീഷ് തുടങ്ങിയ ഭാഷാപുസ്തകങ്ങളുടെ എണ്ണം നല്‍കാന്‍ Select Medium   എന്നതിനു താഴെ  General എന്നു  സെലക്ട് ചെയ്ത് Submit ക്ലിക്ക് ചെയ്യുക. ഇങ്ങനെ എല്ലാ ക്ലാസിന്റേയും ഇന്റന്റ് നല്‍കാം.
Step 4ഇന്റന്റ്‌ കണ്‍ഫേം ചെയ്യല്‍ 
  • എല്ലാ ക്ലാസിന്റേയും ഇന്‍ന്റ് സേവ് ചെയ്ത് കഴിഞ്ഞാല്‍ ഇടതു വശത്തു കാണുന്ന റിപ്പോര്‍ട്ട് മെനുവില്‍ നിന്നും റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തുക.
  • റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ പേജിന്റെ ഏറ്റവും താഴെകാണുന്ന
    I hereby certify that the above information is true and correct to the best of my knowledge. എന്ന
    സര്‍ട്ടിഫിക്കറ്റ് കോംബോബോക്സില്‍ ടിക്ക് മാര്‍ക്ക് ചെയ്ത് Confirm ബട്ടണില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.  
  • ഓരോ ക്ലാസിന്റെയും ഇപ്രകാരം കണ്‍ഫേം ചെയ്തെങ്കില്‍ മാത്രമേ ഇന്‍ന്റ് ശരിയാവുകയുള്ളു എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers